Showing posts with label News. Show all posts
Showing posts with label News. Show all posts

.

ഉത്രാളിക്കാവ് പൂരം അഖിലേന്ത്യാ എക്സ്ബിഷന്‍ ലേലം ജനുവരി 12 ന്
Posted by Lijo Joseph
8 മത് ഉത്രാളിക്കാവ് പൂരം അഖിലേന്ത്യാ എക്സ്ബിഷന്‍ സ്റ്റാളുകളുടെ ലേലം 2014 ജനുവരി 12 ഞായറാഴ്ച രാവിലെ 10 മണിക്ക് ഓട്ടുപാറ മീനുമാര്‍ട്ട് ബില്‍ഡിങ്ങിലെ എക്സിബിഷന്‍ ഓഫീസില്‍ വച്ചു നടത്തും..
നിര്‍ധന രോഗികള്‍ക്ക് സഹായവുമായി സാന്റോ അത്താഴ നിധി.
Posted by Shaju Kuttykkadan
മച്ചാട് ഇടവകയിലെ യുവജന കൂട്ടായ്മയായ കെ. സി. വൈ. എം ന്റെ നേതൃത്വത്തില്‍ " സാന്റോ അത്താഴ നിധി" ആരംഭിച്ചു. ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയ വടക്കാഞ്ചേരി ഗവണ്മെന്റ് ആശുപത്രിയിലെ രോഗികള്‍ക്ക് എല്ലാ ചൊവ്വാഴ്ച്ച്ചകളിലും ഒരു നേരത്തെ അത്താഴം നല്‍കുക എന്നാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്, ഈ കാരുണ്യ പ്രവര്‍ത്തിക്കു ഒരു നേരത്തെ ഭക്ഷണത്തിനു 1250 രൂപയാണ് ചെലവു വരുന്നത്..!!! സംഭാവനകള്‍ മച്ചാട് വികരിയച്ചനെയോ, കെ. സി. വൈ. എം. ആരംഭിച്ച സാന്റോ അത്താഴ നിധി ബാങ്ക് അക്കൌണ്ടിലേക്കോ സംഭാവനകള്‍ അയക്കാം... account No: 220314 ( അമ്പലപ്പാട് സര്‍വീസ് സഹകരണ ബാങ്ക് ) പ്രസിഡന്റ്‌ ലിജോ മൂലേപറമ്പില്‍, സെക്രട്ടറി സാന്‍ജോ ആന്റണി ട്രഷറര്‍: ജോബി തേറാടന്‍ ( സാന്റോ അത്താഴനിധി)
വടക്കാഞ്ചേരി മുന്‍സിഫ്‌ കോടതി 150 വാര്‍ഷികം.
Posted by Gijo George
വടക്കാഞ്ചേരി മുന്‍സിഫ്‌ കോടതി 150 വാര്‍ഷികം സമാപന സമ്മേളനം സഹകരണവകുപ്പ് മന്ത്രി സി.എന്‍ .ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
കേരളോത്സവം സമാപിച്ചു. പുഴക്കല്‍ ബ്ലോക്ക്‌ ജേതാക്കള്‍.
Posted by Anil Vadakkan
വടക്കാഞ്ചേരിയില്‍ നടന്നു വന്നിരുന്ന ജില്ല തല കേരളോത്സവം സമാപിച്ചു. പുഴക്കല്‍ ബ്ലോക്ക്‌ ജേതാക്കളായി. വടക്കാഞ്ചേരി ബ്ലോക്കിന് രണ്ടാം സ്ഥാനം ലഭിച്ചു.

.

CWSA വടക്കാഞ്ചേരി മേഖലാ കണ്‍വെന്‍ഷന്‍

      കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ (സി.ഡബ്ല്യു.എസ്.എ.) വടക്കാഞ്ചേരി മേഖലാ കണ്‍വെന്‍ഷന്‍ വ്യാഴാഴ്ച എരുമപ്പെട്ടി പഞ്ചായത്തിലെ മങ്ങാട് വോള്‍ഗ ഓഡിറ്റോറിയത്തില്‍ നടന്നു.. വൈകീട്ട് നാലിന് നടക്കുന്ന പൊതുസമ്മേളനം പി.കെ. ബിജു എം.പി. ഉദ്ഘാടനം ചെയതു.. സഹകരണക്ഷേമനിധി ബോര്‍ഡ് വൈസ്‌ചെയര്‍മാന്‍ ഇ.കെ. ദിവാകരന്‍ മുഖ്യാതിഥിയായിരുന്നു.. രാവിലെ നടക്കുന്ന പ്രതിനിധിസമ്മേളനം സംഘടനാ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഭാസ്‌കരന്‍ വടക്കൂട്ട് ഉദ്ഘാടനം ചെയ്തു..

വൈദ്യുതിയും ഗതാഗതവും തടസ്സപ്പെട്ടു

എരുമപ്പെട്ടി: ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിവീണ് എരുമപ്പെട്ടി നെല്ലുവായ് മേഖലയില്‍ വൈദ്യുതിതടസ്സവും ഗതാഗതതടസ്സവുമുണ്ടായി. കുന്നംകുളം-വടക്കാഞ്ചേരി റൂട്ടില്‍ നെല്ലുവായ് മെയിന്‍ റോഡില്‍ മരം കടപുഴകി വീണതിനെത്തുടര്‍ന്ന് അര മണിക്കൂറോളം ഗതാഗതത്തടസ്സം ഉണ്ടായി.

പരിക്കേറ്റു

വടക്കാഞ്ചേരി:ബൈക്ക് യാത്രക്കിടെ നായ കുറുകെ ചാടിയതിനെതുടര്‍ന്ന് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. കാഞ്ഞിരക്കോട് കൊരട്ടിയന്‍കുന്ന് കോളനിയിലെ പ്രവീഷി(27)നാണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആദ്യം വടക്കാഞ്ചേരി ജില്ലാ ആസ്​പത്രിയിലും പിന്നീട് അത്താണി മെഡിക്കല്‍ കോളേജിലേക്കും മാറ്റി. ബുധനാഴ്ച വൈകീട്ടായിരുന്നു അപകടം.

കര്‍പ്പൂരാദി നവീകരണകലശത്തിന് ഒരുക്കങ്ങളായി

കുമ്പളങ്ങാട് പള്ളിമണ്ണ ശിവക്ഷേത്രത്തില്‍ കര്‍പ്പൂരാദി നവീകരണകലശം ജൂലായ് 7 മുതല്‍ തുടങ്ങും. ജൂലായ് 17നാണ് സമാപനം. 25 ലക്ഷം രൂപ ചെലവില്‍ നടത്തുന്ന നവീകരണകലശച്ചടങ്ങുകളുടെ ഭാഗമായി ദിവസേന ആദ്ധ്യാത്മികപ്രഭാഷണങ്ങള്‍, കലാവിരുന്ന് എന്നിവ നടക്കും. ക്ഷേത്രം തന്ത്രി കീഴ്മുണ്ടയൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടാണ് മുഖ്യ കാര്‍മ്മികത്വം.

ആക്ട്സ് പ്രവര്‍ത്തകര്‍ റോഡിലെ കുഴികള്‍ അടച്ച് മാതൃക കാട്ടി.

     
സംസ്ഥാനപാതയില്‍ ഡിവൈന്‍ ആശുപത്രിക്ക് മുന്നില്‍ റോഡില്‍ രൂപപെട്ട കുഴികള്‍ സിമന്‍റ് ഉപയോഗിച്ച് അടച്ചു ആക്ട്സ് പ്രവര്‍ത്തകര്‍ മാതൃകയായി. നിരവധി ബൈക്ക് യാത്രക്കാര്‍ക്ക് ഈ കുഴികളില്‍ വീണു പരിക്കേറ്റിരുന്നു.

സ്വാമി ഭൂമാനന്ദ തീര്‍ഥയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു.

http://www.narayanashramatapovanam.org/ എന്ന വെബ്സൈറ്റ് ആണ് ഹാക്ക് ചെയ്തത്.തുര്‍ക്കിയില്‍ നിന്നുള്ള ഹാക്കര്‍മാര്‍ ആണ് ഇതിനു പിന്നിലെന്ന് സൂചന. വെബ്സൈറ്റ് തകര്‍ത്തതിനു പിന്നില്‍ ഗൂഡാലോചന നടന്നതതായി ആരോപണം ശനിയാഴ്ച്ച ഉച്ചയോടെ വെബ്സൈറ്റ് പൂര്‍വസ്ഥിതിയില്‍ ആക്കി.

വ്യാസ എന്‍.എസ്.എസ്. കൊളേജിലെ 130 വിദ്യാര്‍ഥികളുടെ പ്ലസ്‌ ടു സര്‍ട്ടിഫിക്കറ്റ് കാണാതായി.

ഹിസ്റ്ററി, ഇംഗ്ലീഷ് വിഭാഗങ്ങളിലെ 50 പേരുടെയും ഇക്കണോമിക്സ് വിഭാഗത്തിലെ 30 പേരുടെയും സര്‍ട്ടിഫിക്കറ്റുകള്‍ ആണ് കാണാതായത്. 2010 ല്‍ കാലികറ്റ് യൂണിവേഴ്സിറ്റിയിലേക്ക് അയച്ചു കൊടുത്ത സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചു ലഭിക്കാത്തതിനാല്‍ യൂണിവേഴ്സിറ്റിയില്‍ നേരിട്ട് അനേഷിച്ചപ്പോള്‍ ആണ് സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ട്ടപെട്ട വിവരം അറിയുന്നത്. ഇതിനാല്‍ 130 ഓളം വിദ്യാര്‍ഥികളുടെ ഭാവി ആശങ്കയില്‍ ആണ്.

കെ.എസ്.ചിത്ര വെള്ളറക്കാട് ശ്രീ രാമകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.

പ്രശസ്ത പിന്നണി ഗായിക കെ.എസ്.ചിത്ര വെള്ളറക്കാട് ശ്രീ രാമകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ചിത്രയെ കാണുന്നതിനായി നൂറുകണക്കിന് ആളുകളാണ് ക്ഷേത്രത്തില്‍ എത്തിയത്. ജനങ്ങളുടെ ആവശ്യപ്രകാരം ചിത്ര ഒരു ഭക്തി ഗാനം ആലപിച്ചു. ദര്‍ശനത്തിന് ശേഷം ഒറ്റ അപ്പം വഴിപാടും നടത്തിയ ശേഷം ആണ് ചിത്ര മടങ്ങിയത്.

അനിശചിതകാല ബസ് സമരം.

ബസ് കണ്ടക്ടറെ സ്കൂളില്‍ കൊണ്ടുവന്നു ഇമ്പോസിഷന്‍ എഴുതിച്ച എരുമപെട്ടി എസ്.ഐ. ഗിരിജവല്ലഭനെതിരെ നടപടി എടുക്കണം എന്നാവശ്യപെട്ടാണ് ബി.എം.എസിന്‍റെ നേതൃത്തത്തില്‍ അനിശചിതകാല ബസ് സമരം.

എങ്കേക്കാട് ഡെങ്കിപ്പനി ലക്ഷണം

എങ്കേക്കാട് പൊതുശമശാനത്തിന് സമീപം താമസിക്കുന്ന യുവാവിനു ഡെങ്കിപ്പനി ലക്ഷണം. ഇയാളെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഓട്ടുപാറ-വാഴാനി റോഡ്‌ നിര്‍മാണം അനിശചിതത്തില്‍

ഒട്ടുപാറ-വാഴാനി റോഡ്‌ കോണ്‍ട്രാക്ടറെ സസ്പെന്ഡ് ചെയ്യാനുള്ള നടപടിക്കെതിരെ കോണ്‍ട്രാക്ടെഴ്സ് അസോസിയേഷന്‍ രംഗത്ത്. ഹൈകോടതിയുടെ പരിഗണനയില്‍ ഉള്ള കേസില്‍ വിധി വരുന്നത് വരെ നടപടി സ്വീകരിക്കരുത് എന്നാണ് സംഘടനയുടെ നിലപാട്.

മാലിന്യനിക്ഷേപം ഡി.വൈ.എഫ്.ഐ. പ്രകടനം നടത്തി

എങ്കേക്കാട് പൊതുശമശാനത്തില്‍ കക്കുസ് മാലിന്യം നിക്ഷേപിച്ചതില്‍ പ്രതിഷേധിച്ചു ഡി.വൈ.എഫ്.ഐ. യുടെ നേതൃത്തത്തില്‍ പഞ്ചായത്തിലേക്ക് മാര്‍ച്ച്‌ നടത്തി. ഈ സംഭവത്തില്‍ പഞ്ചായത്തിന് യാതൊരു പങ്കും ഇല്ലെന്നു പഞ്ചായത്ത് പ്രസിഡണ്ട് സിന്ധു സുബ്രമഹ്ന്യന്‍ അറിയിച്ചു.

വ്യാസ കോളേജ് ബിരുദ പ്രവേശനം

വ്യാസാ എന്‍.എസ്.എസ്. കോളേജിലെ ഒന്നാം വര്‍ഷ ബിരുദ കോഴ്‌സുകള്‍ക്കുള്ള ഇന്‍റെര്‍വ്യൂ ജൂലായ് ഒന്ന് (സയന്‍സ്), രണ്ട് (കോമേഴ്‌സ്), മൂന്ന് (ആര്‍ട്ട്‌സ്), അഞ്ച് (കമ്മ്യൂണിറ്റി) എന്ന ക്രമത്തില്‍ നടക്കും.

ആറ്റൂരിലെ ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ബിരുദ പ്രവേശനം

അറഫ ട്രസ്റ്റിന്‍റെ ആറ്റൂരിലെ ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലേയ്ക്ക് ഒന്നാംവര്‍ഷ ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേരള സര്‍വകലാശാലയിലാണ് അഫിലിയേഷന്‍. ബി.എ. ഇംഗ്ലീഷ്, ബി.കോം, ബി.എസ്‌സി മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് ജൂലായ് 10 വരെ അപേക്ഷ സ്വീകരിക്കും.

ലഹരിവിരുദ്ധ പ്രതിജ്ഞ

ലഹരിവിരുദ്ധ പ്രതിജ്ഞ വടക്കാഞ്ചേരി ഫൊറോന പള്ളി സെമിത്തേരിയിയില്‍ സംഘടിപ്പിച്ചു. ഫൊറോന വികാരി ഫാ.ഡോ. ദേവസ്സി പന്തല്ലൂക്കാരന്‍ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.

കാനറ ബാങ്ക് മുള്ളൂര്‍ക്കര ശാഖ ഉദ്ഘാടനം വ്യാഴാഴ്ച്ച

കാനറ ബാങ്കിന്‍റെ മുള്ളൂര്‍ക്കര ശാഖ വ്യാഴാഴ്ച പി.കെ. ബിജു എം.പി. ഉദ്ഘാടനം ചെയ്യും.

അധ്യാപക ഒഴിവ്

കലാമണ്ഡലം കല്പിത സര്‍വ്വകലാശാലയില്‍ തുള്ളല്‍ കലാവിഷയത്തിലെ താത്കാലിക അധ്യാപകരുടെ ഒഴിവിലേയ്ക്ക് 28ന് രാവിലെ 11ന് ഇന്റര്‍വ്യൂ നടക്കും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാവുക.

ഫാഷന്‍ ഷോ സംഘടിപ്പിച്ചു

      വടക്കാഞ്ചേരി ഗവ. ഇന്‍സ്റ്റിറ്റുട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് ഫാഷന്‍ ഷോ സംഘടിപ്പിച്ചു.

കൂട്ട ഓട്ടം നടത്തി.

      വടക്കാഞ്ചേരി സ്റ്റുഡന്‍റെ കേഡറ്റ് അംഗങ്ങള്‍ ലോക മയക്കുമരുന്ന് വിരുദ്ധ ദിനത്തിന്‍റെ പ്രചരണാര്‍ത്ഥം കൂട്ട ഓട്ടം നടത്തി. നിരവധി കുട്ടികള്‍ പങ്കെടുത്തു.