ആക്ട്സ് പ്രവര്‍ത്തകര്‍ റോഡിലെ കുഴികള്‍ അടച്ച് മാതൃക കാട്ടി.സംസ്ഥാനപാതയില്‍ ഡിവൈന്‍ ആശുപത്രിക്ക് മുന്നില്‍ റോഡില്‍ രൂപപെട്ട കുഴികള്‍ സിമന്‍റ് ഉപയോഗിച്ച് അടച്ചു ആക്ട്സ് പ്രവര്‍ത്തകര്‍ മാതൃകയായി. നിരവധി ബൈക്ക് യാത്രക്കാര്‍ക്ക് ഈ കുഴികളില്‍ വീണു പരിക്കേറ്റിരുന്നു. സ്വാമി ഭൂമാനന്ദ തീര്‍ഥയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു.http://www.narayanashramatapovanam.org/ എന്ന വെബ്സൈറ്റ് ആണ് ഹാക്ക് ചെയ്തത്.തുര്‍ക്കിയില്‍ നിന്നുള്ള ഹാക്കര്‍മാര്‍ ആണ് ഇതിനു പിന്നിലെന്ന് സൂചന. വെബ്സൈറ്റ് തകര്‍ത്തതിനു പിന്നില്‍ ഗൂഡാലോചന നടന്നതതായി ആരോപണം ശനിയാഴ്ച്ച ഉച്ചയോടെ വെബ്സൈറ്റ് പൂര്‍വസ്ഥിതിയില്‍ ആക്കി.വ്യാസ എന്‍.എസ്.എസ്. കൊളേജിലെ 130 വിദ്യാര്‍ഥികളുടെ പ്ലസ് ടു സര്‍ട്ടിഫിക്കറ്റ് കാണാതായി.ഹിസ്റ്ററി, ഇംഗ്ലീഷ് വിഭാഗങ്ങളിലെ 50 പേരുടെയും ഇക്കണോമിക്സ് വിഭാഗത്തിലെ 30 പേരുടെയും സര്‍ട്ടിഫിക്കറ്റുകള്‍ ആണ് കാണാതായത്. 2010 ല്‍ കാലികറ്റ് യൂണിവേഴ്സിറ്റിയിലേക്ക് അയച്ചു കൊടുത്ത സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചു ലഭിക്കാത്തതിനാല്‍ യൂണിവേഴ്സിറ്റിയില്‍ നേരിട്ട് അനേഷിച്ചപ്പോള്‍ ആണ് സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ട്ടപെട്ട വിവരം അറിയുന്നത്. ഇതിനാല്‍ 130 ഓളം വിദ്യാര്‍ഥികളുടെ ഭാവി ആശങ്കയില്‍ ആണ്.കെ.എസ്.ചിത്ര വെള്ളറക്കാട് ശ്രീ രാമകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.പ്രശസ്ത പിന്നണി ഗായിക കെ.എസ്.ചിത്ര വെള്ളറക്കാട് ശ്രീ രാമകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ചിത്രയെ കാണുന്നതിനായി നൂറുകണക്കിന് ആളുകളാണ് ക്ഷേത്രത്തില്‍ എത്തിയത്. ജനങ്ങളുടെ ആവശ്യപ്രകാരം ചിത്ര ഒരു ഭക്തി ഗാനം ആലപിച്ചു. ദര്‍ശനത്തിന് ശേഷം ഒറ്റ അപ്പം വഴിപാടും നടത്തിയ ശേഷം ആണ് ചിത്ര മടങ്ങിയത്.അനിശചിതകാല ബസ് സമരം.ബസ് കണ്ടക്ടറെ സ്കൂളില്‍ കൊണ്ടുവന്നു ഇമ്പോസിഷന്‍ എഴുതിച്ച എരുമപെട്ടി എസ്.ഐ. ഗിരിജവല്ലഭനെതിരെ നടപടി എടുക്കണം എന്നാവശ്യപെട്ടാണ് ബി.എം.എസിന്‍റെ നേതൃത്തത്തില്‍ അനിശചിതകാല ബസ് സമരം.എങ്കേക്കാട് ഡെങ്കിപ്പനി ലക്ഷണംഎങ്കേക്കാട് പൊതുശമശാനത്തിന് സമീപം താമസിക്കുന്ന യുവാവിനു ഡെങ്കിപ്പനി ലക്ഷണം. ഇയാളെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഓട്ടുപാറ-വാഴാനി റോഡ് നിര്‍മാണം അനിശചിതത്തില്ഒട്ടുപാറ-വാഴാനി റോഡ് കോണ്‍ട്രാക്ടറെ സസ്പെന്ഡ് ചെയ്യാനുള്ള നടപടിക്കെതിരെ കോണ്‍ട്രാക്ടെഴ്സ് അസോസിയേഷന്‍ രംഗത്ത്. ഹൈകോടതിയുടെ പരിഗണനയില്‍ ഉള്ള കേസില്‍ വിധി വരുന്നത് വരെ നടപടി സ്വീകരിക്കരുത് എന്നാണ് സംഘടനയുടെ നിലപാട്.മാലിന്യനിക്ഷേപം ഡി.വൈ.എഫ്.ഐ. പ്രകടനം നടത്തിഎങ്കേക്കാട് പൊതുശമശാനത്തില്‍ കക്കുസ് മാലിന്യം നിക്ഷേപിച്ചതില്‍ പ്രതിഷേധിച്ചു ഡി.വൈ.എഫ്.ഐ. യുടെ നേതൃത്തത്തില്‍ പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തി. ഈ സംഭവത്തില്‍ പഞ്ചായത്തിന് യാതൊരു പങ്കും ഇല്ലെന്നു പഞ്ചായത്ത് പ്രസിഡണ്ട് സിന്ധു സുബ്രമഹ്ന്യന്‍ അറിയിച്ചു.വ്യാസ കോളേജ് ബിരുദ പ്രവേശനംവ്യാസാ എന്‍.എസ്.എസ്. കോളേജിലെ ഒന്നാം വര്‍ഷ ബിരുദ കോഴ്‌സുകള്‍ക്കുള്ള ഇന്‍റെര്‍വ്യൂ ജൂലായ് ഒന്ന് (സയന്‍സ്), രണ്ട് (കോമേഴ്‌സ്), മൂന്ന് (ആര്‍ട്ട്‌സ്), അഞ്ച് (കമ്മ്യൂണിറ്റി) എന്ന ക്രമത്തില്‍ നടക്കും.ആറ്റൂരിലെ ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ബിരുദ പ്രവേശനംഅറഫ ട്രസ്റ്റിന്‍റെ ആറ്റൂരിലെ ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലേയ്ക്ക് ഒന്നാംവര്‍ഷ ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേരള സര്‍വകലാശാലയിലാണ് അഫിലിയേഷന്‍. ബി.എ. ഇംഗ്ലീഷ്, ബി.കോം, ബി.എസ്‌സി മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് ജൂലായ് 10 വരെ അപേക്ഷ സ്വീകരിക്കും.ലഹരിവിരുദ്ധ പ്രതിജ്ഞലഹരിവിരുദ്ധ പ്രതിജ്ഞ വടക്കാഞ്ചേരി ഫൊറോന പള്ളി സെമിത്തേരിയിയില്‍ സംഘടിപ്പിച്ചു. ഫൊറോന വികാരി ഫാ.ഡോ. ദേവസ്സി പന്തല്ലൂക്കാരന്‍ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.കാനറ ബാങ്ക് മുള്ളൂര്‍ക്കര ശാഖ ഉദ്ഘാടനം വ്യാഴാഴ്ച്ചകാനറ ബാങ്കിന്‍റെ മുള്ളൂര്‍ക്കര ശാഖ വ്യാഴാഴ്ച പി.കെ. ബിജു എം.പി. ഉദ്ഘാടനം ചെയ്യും.അധ്യാപക ഒഴിവ്കലാമണ്ഡലം കല്പിത സര്‍വ്വകലാശാലയില്‍ തുള്ളല്‍ കലാവിഷയത്തിലെ താത്കാലിക അധ്യാപകരുടെ ഒഴിവിലേയ്ക്ക് 28ന് രാവിലെ 11ന് ഇന്റര്‍വ്യൂ നടക്കും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാവുക.ഫാഷന്‍ ഷോ സംഘടിപ്പിച്ചുവടക്കാഞ്ചേരി ഗവ. ഇന്‍സ്റ്റിറ്റുട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് ഫാഷന്‍ ഷോ സംഘടിപ്പിച്ചു.കൂട്ട ഓട്ടം നടത്തി.വടക്കാഞ്ചേരി സ്റ്റുഡന്‍റെ കേഡറ്റ് അംഗങ്ങള്‍ ലോക മയക്കുമരുന്ന് വിരുദ്ധ ദിനത്തിന്‍റെ പ്രചരണാര്‍ത്ഥം കൂട്ട ഓട്ടം നടത്തി. നിരവധി കുട്ടികള്‍ പങ്കെടുത്തു. |
|
news
Subscribe to:
Post Comments (Atom)
No comments:
Post a Comment